നാലംഗ അന്തർസംസ്ഥാന കവർച്ചസംഘത്തെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പത്താംകല്ല് സ്വദേശി അനന്തൻ (26), കവടിയാർ അമ്പലമുക്ക് സ്വദേശി വിവേക് കൃഷ്ണ(24), കടയ്ക്കാവൂർ തിട്ടയിൽവീട്ടിൽ അഭിൻലാൽ(27), ശ്രീകാര്യം പുളിയറക്കോണത്തുവീട്ടിൽ ഋഷിൻ(27) എന്നിവരാണ് പിടിയിലായത്. വാഹനമോഷണം, കവർച്ച എന്നീ കുറ്റങ്ങൾക്കാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ഒരുസ്ഥലത്തുനിന്ന് വാഹനം മോഷ്ടിക്കുകയും ഇന്ധനം തീർന്നാൽ വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ രീതിയെന്ന് നെടുമങ്ങാട് എസ് എച്ച് ഒ വി രാജേഷ് കുമാർ പറഞ്ഞു. കഴിഞ്ഞയാഴ്ച ആര്യനാട് മൂന്ന് മൊബൈൽ കടകളിലും ഒരു ചെരുപ്പ് കടയിലും മോഷണം നടത്തിയതും ഇവരാണെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നെടുമങ്ങാട്-പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.