ഒരു കുടുംബത്തിലെ നാലുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തി

Web Desk
Posted on June 21, 2019, 10:12 pm

അഹമ്മദാബാദ്: ഒരു കുടുംബത്തിലെ നാലുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.ഗുജറാത്തിലെ ബനസ്‌കന്ദയിലാണ് ഞെട്ടിക്കുന്ന സംഭവം. ലഖാനി സ്വദേശികളായ ഉക്കാബായി പട്ടേലിനെയും ഭാര്യയേയും മക്കളായ സുരേഷ്, അവ്‌നി എന്നിവരെയുമാണ് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിനുള്ള കാരണം വീടിന്റെ ചുമരില്‍ എഴുതിവച്ചാണ് പ്രതി സ്ഥലംവിട്ടത്. വായ്പ വാങ്ങിയ 21 ലക്ഷം രൂപ തിരികെ നല്‍കാത്തതിനാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് കൊലപാതകി ചുമരില്‍ എഴുതിവച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ അയല്‍വാസികളാണ് ഉക്കാബായിയെയും കുടുംബത്തെയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

YOU MAY LIKE THIS VIDEO