ബംഗളൂരിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാനികളായ നാലു പേരെ തുമ്പ പൊലീസ് പിടികൂടി. കൊല്ലം ഉമൈനല്ലൂർ സ്വദേശി അബ്ദുറസാഖ് (24),കൊല്ലം മുണ്ടക്കൽ സ്വദേശി പ്രണവ് (25), തൃശ്ശൂർ കുന്നംകുളം സ്വദേശികളായ ഷഹബാസ് (26), അനസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 37 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊല്ലം സ്വദേശികളാണ് എംഡിഎംഎ ബംഗളൂരിൽ നിന്ന് എത്തിച്ചത്. തൃശൂർ സ്വദേശികളായ പ്രതികളാണ് എംഡിഎംഎ കച്ചവടത്തിനായി പണം നൽകിയതെന്ന് പൊലീസ് കണ്ടെത്തി. ദിവസങ്ങൾ നീണ്ട പൊലീസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.