Web Desk

ടോക്യോ

February 23, 2020, 9:13 pm

ആഢംബരക്കപ്പലിലെ നാല് ഇന്ത്യാക്കാർക്ക് കൂടി കൊറോണ

Janayugom Online

ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഢംബരക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ ഇന്ത്യാക്കാരായ രോഗബാധിതരുടെ എണ്ണം പന്ത്രണ്ടായി. രോഗം സ്ഥിരീകരിച്ചതോടെ ഇനി ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. രോഗലക്ഷണങ്ങളില്ലാത്തവരെ കപ്പലിന് പുറത്തിറക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആയിരത്തോളം യാത്രക്കാരും ജീവനക്കാരുമാണ് ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലുള്ളത്. കപ്പലിന്റെ നിരീക്ഷണ കാലയളവ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകിയ നൂറോളം പേർക്കും കപ്പലിൽ നിന്ന് ഇറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞമാസം ഹോങ്കോങ് സന്ദര്‍ശിച്ച ഒരു യാത്രികനാണ് കപ്പലിലേക്ക് രോഗവുമായി എത്തിയത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേർ നേരത്തെ തന്നെ രോഗം മൂലം മരണമടഞ്ഞു. ചൈനയിൽ രോഗം മൂലം 97 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,442 ആയി. 76,936 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു കടൽഭക്ഷ്യവിപണിയിൽ നിന്ന് ഡിസംബറിലാണ് വൈറസ് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY: Four more Indi­ans found coro­na in ship

YOU MAY ALSO LIKE THIS VIDEO