March 23, 2023 Thursday

Related news

April 11, 2022
March 19, 2022
December 27, 2021
October 4, 2021
May 9, 2021
May 7, 2021
May 1, 2021
October 2, 2020
September 20, 2020
June 13, 2020

അതിഥി തൊഴിലാളികളുമായി സംസ്ഥാനത്തു നിന്ന് ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും

Janayugom Webdesk
തിരുവനന്തപുരം
May 3, 2020 8:53 am

അതിഥി തൊഴിലാളികളുമായി സംസ്ഥാനത്തു നിന്ന് ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും.
തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുക. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. ഏഴായിരത്തോളം പേരാണ് സംസ്ഥാനത്തു നിന്ന് ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.
ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്. തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും. ഇന്നലെ അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.