മദ്യലഹരിയിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ നാലു കൊലപാതകങ്ങൾ

Web Desk

തിരുവനന്തപുരം

Posted on May 31, 2020, 11:12 am

രണ്ടു ദിവസങ്ങളായിട്ട് സംസ്ഥാനത്ത് മദ്യലഹരിയിൽ നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നും ഇന്നലെയുമായിട്ടായിരുന്നു നാലു കൊലപതാകൾ സംസ്ഥാനത്ത് നടന്നത്. ബാലരാമപുരത്ത് സുഹൃത്തിന്റെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു. കരമന സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്ത്. സുഹൃത്ത് സധി ഒളിവിൽ പോയിയെന്നാണ് ലഭിക്കുന്ന വിവരം.

നാടിനെ ഞെട്ടിക്കുന്ന മറ്റു രണ്ടു സംഭവങ്ങൾ ഇന്ന് നടന്നത് ചങ്ങനാശേരിയിലും മലപ്പുറത്തുമാണ്. ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. സംഭവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രില്‍ പൊളിച്ച്‌ വീടിനുള്ളില്‍ കടന്നപ്പോള്‍ കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

മലപ്പുറം തിരൂരിൽ മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയിൽ തർക്കത്തിനിടെ മകന്റെ തളളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ് തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജിയാണ് മരിച്ചത്.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബുബക്കര്‍ സിദ്ദീഖിനെ (27) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ മദ്യപസംഘം തമ്മിലുണ്ടായ തർക്കകത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ മദ്യലഹരിയിൽ സംസ്ഥാനത്ത് കൊലപതാകം ഒരു തുടർ കഥയായി മാറിയിരിക്കുകയാണ്.

ENGLISH SUMMARY: Four mur­ders in ker­ala due to alco­hol

YOU MAY ALSO LIKE THIS VIDEO