Web Desk

ഹൈദരാബാദ്

December 28, 2019, 7:07 pm

നല്ല നടപ്പിനെ തുടർന്ന് ജയിൽ മോചിതനായി; പുറത്തിറങ്ങിയ ശേഷം നടത്തിയത് നാല് കൊലപാതകങ്ങൾ

Janayugom Online

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം നാല് കൊലപാതകങ്ങൾ  നടത്തിയ സീരിയൽ കില്ലർ പോലീസ് പിടിയിൽ. സ്ത്രീകളെ കൊന്നു അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും സ്വന്തമാക്കുന്ന യെരുകാലി ശ്രീനു എന്ന കുറ്റവാളിയെ വെള്ളിയാഴ്ചയാണ് മെഹ്ബൂബ് നഗർ പോലീസ് അറസ്റ്റ് ചെയ്തത്. 13 കൊലപാതക കേസുകളിൽ പ്രതിപട്ടികയിൽ ഇടംനേടിയ ഇയാളെ നല്ല നടപ്പിനെ തുടർന്നാണ് ജയിലിൽ നിന്നും മോചിപ്പിച്ചത്.

13 കൊലപാതക കേസുകളിൽ ഇയാൾപെട്ടിരുന്നെങ്കിലും 11 എണ്ണത്തിലും വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി. കൊലപാതക പരമ്പരക്ക് തുടക്കമിട്ടത് 2007ൽ മുതാലാണെന്നാണ് ലഭിച്ച വിവരം. ഈ വർഷം മാത്രം ശ്രീനു അഞ്ച് സ്ത്രീകളെയെങ്കിലും കൊന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

നിലവിൽ 17 കൊലപാതക കേസുകളിലാണ് പ്രതിപട്ടികയിൽ ശ്രീനുവിന്റെ പേരുള്ളത്. ശിക്ഷിക്കപ്പെട്ടാൽ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ സീരിയൽ കില്ലറായി ശ്രീനുമാറും. സഹേദരന്റെ അമ്മായി ഉൾപ്പെടെയുളളവരും ശ്രീനു കൊലപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. തൊഴിലാളിയായ അലിവേമ്മ (53)യുടെ കൊലപാത കേസിലാണ് ശ്രീനു വെള്ളിയാഴ്ച അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ മറ്റു മൂന്നു കൊലപാതകങ്ങൾ കൂടി നടത്തിയതായി ശ്രീനു പോലീസിനോട് സമ്മതിച്ചു. സർക്കാർ ലേലം ചെയ്ത മണലിൽ നിന്ന് അസ്ഥികൂടം കിട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ശ്രീനു കുടുങ്ങിയത്.

you may also like this video