പര്‍വ്വതാരോഹക സംഘത്തിലെ നാലുപേരെ രക്ഷപ്പെടുത്തി; എട്ടുപേരെ ഇനിയും കണ്ടെത്താനായില്ല

Web Desk
Posted on June 03, 2019, 9:37 am

പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാന്‍ പോയ സംഘത്തിലെ നാലുപേരെ കണ്ടെത്തി. അതേസമയം എട്ട് പര്‍വ്വതാരോഹകരെ ഇനിയും കണ്ടെത്താനായില്ല. 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററെത്തിയാണ് ഇവരെ രക്ഷിച്ചത്.

സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തില്‍ ഹിമാലയത്തിലാണ് നന്ദ ദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത്. മെയ് 13 നാണ് സംഘം മുസാരിയില്‍ നിന്ന് ഇവിടേയ്ക്ക് യാത്ര തിരിച്ചത്. ഇവരെ കണ്ടെത്താന്‍ ജില്ല ഭരണകൂടം രക്ഷാ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മുന്‍സിയാരിയില്‍ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകണം. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.

YOU MAY ALSO LIKE THIS VIDEO