ലോകത്തെ ഏറ്റവും ഗതാഗത തിരക്കേറിയ 10 നഗരങ്ങളിൽ നാല് നഗരങ്ങളും ഇന്ത്യയിൽ. ടോംടോം ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങളുടെ ഗതാഗതകുരുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ബംഗളുരുവാണ് ഏറ്റവും ഗതാഗത കുരുക്കേറിയ നഗരം. സൂചിക പ്രകാരം എഴുപത്തി മൂന്ന് ശതമാനമാണ് ബംഗളൂരുവിലെ ഗതാഗത തിരക്കിന്റെ നിരക്ക്. ബംഗളൂരുവിലെ വാഹനയാത്രക്കാർ ശരാശരി 71 ശതമാനം അധിക യാത്രാ സമയമാണ് ചെലവഴിക്കുന്നത്.
ബംഗളുരുവിലെ യാത്രക്കാരൻ ഓരോ വർഷവും ശരാശരി 243 മണിക്കൂർ നേരമാണ് ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങുന്നത്. അതായത് 10 ദിവസവും മൂന്ന് മണിക്കൂറും. തിരക്കേറിയ സമയങ്ങളിൽ മുംബൈക്കാർ അധികമായി 209 മണിക്കൂർ ഡ്രൈവിംഗ് ചെയ്യുന്നു. മുംബൈ (65%), പുണെ (59%), ന്യൂഡൽഹി (56%) എന്നിവയാണ് ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങൾ. ആഗോള തലത്തിൽ യഥാക്രമം 1,4,5,8 സ്ഥാനങ്ങളിലാണ് ഈ നഗരങ്ങളിലെ ട്രാഫിക്. മനില (ഫിലിപ്പീൻസ്), ബൊഗോട്ട(കൊളംബിയ), മോസ്കോ(റഷ്യ), ലിമ(പെറു), ഇസ്താംബുൾ (തുർക്കി), ജക്കാർത്ത (ഇന്തോനേഷ്യ) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് ആഗോള നഗരങ്ങൾ. ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റുകളായ ടോംടോം 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലെ ഗതാഗത സാഹചര്യങ്ങൾ വിശദീകരിക്കുന്ന ട്രാഫിക് സൂചികയാണ് പുറത്തിറക്കിയത്.
English Summary: Four of the world’s busiest cities are in India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.