പാകിസ്താനില്‍ പച്ചക്കറി കണ്ടെയ്നറില്‍ നിന്ന് പുറത്ത് വന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയിലാണ് സംഭവം.
ചരക്കുകപ്പലില്നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെയാണ് വിഷവാതകം പുറത്തുവന്നത്. ജാക്ക്സണ് മാര്‍ക്കറ്റില്‍നിന്നുള്ള ആളുകള്‍ കണ്ടെയ്നര്‍ തുറന്നപ്പോള്‍ പുകച്ചുരുളുകള്‍ പുറത്തുവരികയും അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധംകെട്ട് വീഴുകയുമായിരുന്നു.
ഉടന്‍തന്നെ ആളുകളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെ ജീവന് രക്ഷിക്കാനായില്ല. 15 പേര് ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരോടും പാകിസ്താന് നാവികസേനയോടും ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.