Web Desk

ന്യൂഡല്‍ഹി

August 02, 2021, 10:09 pm

9 വയസുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Janayugom Online

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം വീട്ടുകാര്‍ അറിയാതെ സംസ്കരിച്ചു. സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ഗ്രാമത്തിലെ ശ്മശാനത്തിന് മുന്നില്‍ ഒരു വാടക വീട്ടിലാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 5:30 ഓടെ ശ്മശാനത്തിലെ വാട്ടര്‍ കൂളറില്‍ നിന്ന് തണുത്ത വെള്ളം എടുക്കാന്‍ കുട്ടി പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ആറ് മണിയോടെ രാധേശ്യാം എന്ന പുരോഹിതനും കൂട്ടരും കുട്ടി മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശവസംസ്കാരവും നടത്തിയെന്നും ഇവര്‍ വീട്ടുകാരോട് പറഞ്ഞു. വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരോട് ഇവര്‍ പറഞ്ഞത്.

പൊലീസ് കേസ് എടുക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ്
പുരോഹിതനും മറ്റുള്ളവരും പൊലീസിനെ വിളിക്കുന്നതില്‍ നിന്നും കുട്ടിയുടെ അമ്മയെ പിന്തിരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. കൂടാതെ പെട്ടെന്ന് തന്നെ മൃതദേഹം ദഹിപ്പിക്കുന്നതാണ് നല്ലതെന്നും വീട്ടുകാരോട് അക്രമികള്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.

എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ ഇടതു കൈത്തണ്ടയ്ക്കും കൈമുട്ടിനും ഇടയില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും ചുണ്ടുകള്‍ നീല നിറമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഇന്‍ഗിത് പ്രതാപ് സിംഗ് പറഞ്ഞു.

പുരോഹിതനെ കസ്റ്റഡിയിലെടുക്കുകയും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഒരു എഫ്.എസ്,എല്‍ സംഘത്തെയും ക്രൈം സംഘത്തെയും ചുമതലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തി.

Eng­lish sum­ma­ry: Four peo­ple, includ­ing a priest, have been arrest­ed in con­nec­tion with the mur­der of a 9‑year-old girl after gang-rape

You may also like this video: