Web Desk

അടിമാലി

March 03, 2020, 8:34 pm

വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു

Janayugom Online

അടിമാലിയിലും മാങ്കുളത്തുമായി ഉണ്ടായ വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ബ്ലായിൽ സന്തോഷ് (43), മാതാവ് ലീല (64) എന്നിവർക്ക് പരിക്കേറ്റു.

സന്തോഷും ലീലയും ആലുവക്ക് പോയശേഷം ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ തിരികെ അടിമാലിക്ക് വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ ഒമനിവാൻ പുഴയോരത്തെ കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നെങ്കിലും സന്തോഷും ലീലയും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ തേടി. മാങ്കുളം പെരുമൻകുത്തിൽ ചൊവ്വാഴ്ച്ച ഉച്ചക്കുശേഷം ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു മറ്റൊരപകടം നടന്നത്. വാഹനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ആനക്കുളം സ്വദേശി മേച്ചേരിയിൽ ഗോപകുമാർ (60), ചെമ്പൻപുരയിടത്തിൽ പുരുഷോത്തമൻ (60)എന്നിവർക്ക് പരിക്കുകൾ സംഭവിച്ചു. ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.

Eng­lish summary:four peo­ple injured in accident

you may also like this video