Web Desk

December 13, 2019, 8:04 pm

വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റു

Janayugom Online

അടിമാലി: അടിമാലി മേഖലയില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 5.30ഓടെ മൂന്നാറിലേയ്ക്ക് വരികയായിരുന്ന വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനം വാളറ കാവേരിപ്പടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശി ബാരദി (56),ഹെന്ന ആഷ് (30) എന്നിവര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് 6 മണിയോടെ ഇരുമ്പുപാലത്ത് വച്ചായിരുന്നു മറ്റൊരപകടം നടന്നത്.അപകടത്തില്‍
ഇരുമ്പുപാലം സ്വദേശി നിലാപ്പാലസ് ഹാഷിം അലി (25), പടിക്കപ്പ് സ്വദേശി ചവിട്ടുകുഴിയില്‍ ഷൈജന്‍ (40) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ഇരുമ്പുപാലത്തു നിന്നും അടിമാലിയ്ക്ക് വരുന്നതിനിടയില്‍ പതിനാലാംമൈലിന് സമീപത്ത് വച്ച് എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തിലെത്തിയ ജീപ്പിലിടിക്കാതെ വാഹനം വെട്ടിച്ച് മാറ്റുകയും നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കൊക്കയിലേയ്ക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.