6 October 2024, Sunday
KSFE Galaxy Chits Banner 2

ഉത്തരകാശിയില്‍ ട്രെക്കിങ് നടത്തിയ നാലുപേര്‍ മരിച്ചു; 18 പേര്‍ കുടുങ്ങി കിടക്കുന്നു

Janayugom Webdesk
ഉത്തരകാശി 
June 5, 2024 6:42 pm

ഉത്തരകാശിയില്‍ സഹസ്ത്രതാൽ ആൽപൈൻ തടാകത്തിലേക്ക് ട്രെക്കിങ് നടത്തിയ സംഘത്തിലെ നാല് പേർ മരിച്ചു. അപകടത്തില്‍ 18 പേർ കുടുങ്ങി കിടക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മെയ് 29 ന് ഹിമാലയൻ വ്യൂ ട്രെക്കിങ് ഏജൻസിയായ മനേരിയാണ് ഉത്തരകാശിയിൽ നിന്ന് 35 കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിങ്ങിനായി 22 അംഗസംഘത്തെ അയച്ചത്. 

മൂന്ന് പ്രാദേശിക ഗൈഡുകൾക്ക് പുറമെ കർണാടകയിൽ നിന്നുള്ള 18 ട്രക്കർമാരും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളുമാണ് ടീമിനെ രൂപീകരിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മെഹർബൻ സിങ് ബിഷ്ത് പറഞ്ഞു. ജൂൺ ഏഴിന് ടീം തിരിച്ചെത്തേണ്ടതായിരുന്നു എന്നാൽ മോശം കാലാവസ്ഥ കാരണം വഴി തെറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രെക്കിങ്ങിനിടെ കാണാതായവരെ കണ്ടെത്തുന്നതിനായി കര, വ്യോമ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് ഒറ്റപ്പെട്ട ട്രെക്കർമാരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും ഇന്ത്യൻ വ്യോമസേനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മാറ്റ്‌ലി, ഹർസിൽ, മറ്റ് ഹെലിപാഡുകൾ എന്നിവിടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിൽ നിന്നുള്ള 10 അംഗ സുരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അതേസമയം എസ്ഡിആർഎഫ് സംഘം ബുധനാഴ്ച പുലർച്ചെ ഉത്തരകാശിയിൽ നിന്ന് തെഹ്‌രി ജില്ലയിലെ ബുധ കേദാറിലേക്ക് പുറപ്പെട്ടുവെന്ന് ഡിഎം പറഞ്ഞു. 

14 രക്ഷാപ്രവർത്തകരെയും ഒരു ഡോക്ടറെയും ഐടിബിപി മാറ്റ്‌ലിയിലേക്ക് അയച്ചിട്ടുണ്ട്. തെഹ്‌രി ജില്ലാ ഭരണകൂടം അർദാംഗി ഹെലിപാഡ് അലർട്ട് മോഡിൽ സജ്ജമാക്കിയിട്ടുണ്ടെന്നും ആംബുലൻസിനെയും പൊലീസ് സംഘത്തെയും അവിടെ വിന്യസിച്ചതായും യദുവൻഷി മാധ്യമങ്ങളെ അറിയിച്ചു.

Eng­lish Summary:Four peo­ple who went trekking in Uttarkashi died; 18 peo­ple are trapped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.