കടലില്‍ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി

Web Desk

തിരുവനന്തപുരം

Posted on September 17, 2020, 9:53 pm

വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി. പുല്ലുവിള സ്വദേശികളായ സന്തോഷ് വര്‍ഗ്ഗീസ്, സാബു, മനു, ജോണ്‍സണ്‍ എന്നിവരെയാണ് കടലില്‍-കുളിക്കാനിറങ്ങികാണാതായത്. 10 പേരായി കുളിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ കുളിക്കുന്നതിനിടയില്‍ കടലില അകപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനുളള ശ്രമത്തിന് ഇടയിലായിരുന്നു നാലുപേര്‍ കടലില്‍ അകപ്പെട്ടത്. വിഴിഞ്ഞം പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. മറൈന്‍ എന്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

ENGLISH SUMMARY: FOUR PERSON MISSING IN SEA

YOU MAY ALSO LIKE THIS VIDEO