പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പെൺവാണിഭ സംഘത്തിലെത്തിക്കാൻ ശ്രമിക്കുകയും ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള രണ്ട് പേർക്കായി അന്വേഷണം നടക്കുകയാണ്. രണ്ടാം പ്രതി എ.നിഖില്‍(30), കെ.ഡി.ഹൗസ്, പനവിളാകം, നരുവാമൂട്, മൂന്നാംപ്രതി നിഷകുമാരി (33) കുന്നുവിളവീട്, ശാസ്തവട്ടം, അഞ്ചാംപ്രതി ശാന്തി(37), ഇ.ആര്.എ 42, ഇരപ്പുകുഴി, കുടപ്പനക്കുന്ന്, വി.വിഷ്ണു(27), ഗീതാഭവന്‍, ഒലിപ്പുനട, നരുവാമൂട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നവീന്‍ സഹായി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അക്രമത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട ഇവരെ പിന്തുടരുന്നതിനെതിരെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്കാവിനു സമീപം വച്ച് അപകടത്തില്‍പ്പെടുകയും ഈ കാറില്‍ നിന്നും രണ്ട് പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് പേരെ കൂടി പിടികൂടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെതുടർന്നാണ് അറസ്റ്റ്. മുഖ്യ പ്രതി നവീന്‍ സംസ്ഥാനത്തെ വിവിധസ്റ്റേഷനുകളിലായി 18‑ക്രിമിനല്‍കേസുകളിലും ശാന്തി, നിഖില്‍, ആദര്‍ശ് എന്നിവര്‍ ഒരുഡസനിലധികം കേസുകളിലും പ്രതികളാണെന്ന് പോലീസ് പറയുന്നു. എസ്.ഐ.ബാബു, എ.എസ്.ഐ.ഷഫീര്ലബ്ബ, സി.പി.ഒമാരായ അനൂപ്, ഷിജുലാല്‍, അഭിജിത്ത്, രാംകുമാര്‍, അഖില്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.