August 9, 2022 Tuesday

Related news

July 30, 2022
July 25, 2022
July 21, 2022
July 20, 2022
July 19, 2022
July 15, 2022
July 14, 2022
July 11, 2022
June 22, 2022
June 17, 2022

“ഭക്ഷണത്തോടൊപ്പം കല” നവീന ആശയവുമായി ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ

Janayugom Webdesk
December 7, 2019 6:07 pm

കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ സ്പെഷ്യാലിറ്റി റെസ്റ്ററൻറ് ആയ ആൾ സ്‌പൈസസ് അത്യപൂർവമായ ഒരു കലാവിരുന്നിന്‌ സാക്ഷ്യം വഹിക്കുകയാണ്. “ഭക്ഷണത്തോടൊപ്പം കല” എന്ന ആശയവുമായി പത്താം ക്ലാസ് വിദ്യാർഥിനിയായ മേഘ്‌ന ആർ റോബിൻസിൻറെ മനോഹരങ്ങളായ ചിത്രങ്ങളാണ് ആൾ സ്‌പൈസസ് റെസ്റ്ററന്റിൽ ഒരുക്കിയിട്ടുള്ളത്. പ്രകൃതിയുടെ വർണങ്ങൾ ചാലിച്ചെടുത്ത ചിത്ര പ്രദർശനമാണ് ഭക്ഷണപ്രിയർക്കും കലാസ്വാദകർക്കുമായി ഒരുക്കിയിട്ടുള്ളത്.

രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിലെ  മേഘ്‌ന പ്രകൃതിയുടെ ഭാവങ്ങൾ ക്യാൻവാസിലേക്ക് പകർത്തിയ മനോഹരങ്ങളായ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. മേഘ്‌നയുടെ നാല്പത്തിയഞ്ചിലേറെ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. അക്രലിക്, വാട്ടർ കളർ രചനകളാണ് പ്രദർശനത്തിനുള്ളത്. എൽ.കെ. ജി മുതൽ വരയുടെ കൂട്ടുകാരിയാണ് മേഘ്‌ന. ‘അമ്മ അനീഷ, അച്ഛൻ രഘു അനിയത്തി നേഹ എന്നിവർ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. അഞ്ച് മണിക്കൂറോളം എടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നതെന്ന് മേഘ്‌ന പറയുന്നു.

ചില ചിത്രങ്ങൾ ഒരാഴ്ചയോളം എടുത്താണ് പൂർത്തീകരിക്കുന്നത്. ഇതിനു മുൻപ് ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലും മേഘ്‌നയുടെ ചിത്രപ്രദർശനം നടന്നിരുന്നു ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ ആൾ സ്‌പൈസസ് റെസ്റ്ററൻറ് ഭക്ഷണപ്രിയർക്ക് എന്നും ഇഷ്ട താവളമാണ്. കേരളത്തിന്റെ തനതായ രുചികളും വ്യത്യസ്ത രുചിക്കൂട്ടുകളും വിശാലമായ സൗകര്യവും എല്ലാം ചേർന്ന് ഭക്ഷണപ്രിയർക്ക് സ്വപ്നതുല്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. പുതിയ ആശയം എന്ന രീതിയിലാണ് കലാസ്വാദകർക്കും ഭക്ഷണപ്രിയർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ചിത്ര പ്രദർശനം കൂടി ഉൾപ്പെടുത്തിയത്.

കലയും ഭക്ഷണവും ഒരേ വേദിയിൽ അണിനിരത്തുന്നതിൽ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കലയും ഭക്ഷണവും ഒന്നിച്ചു ആസ്വദിക്കുന്നതിന് ആൾ സ്‌പൈസസ് ഏറ്റവും അനുയോജ്യമാണ്, അദ്ദേഹം പറഞ്ഞു. ഡിസംബർ പതിമ്മൂന്ന് വരെ വൈകിട്ട് അഞ്ച് മുതൽ രാത്രി പതിനൊന്ന് വരെയാണ് പ്രദർശനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.