സ്കൂൾ വാനിന് തീപിടിച്ച് നാലു കുട്ടികൾക്ക് ദാരുണാന്ത്യം

Web Desk
Posted on February 15, 2020, 4:51 pm

സ്കൂൾ വാനിന് തീപിടിച്ച് നാലു കുട്ടികൾ വെന്തുമരിച്ചു. എട്ടു കുട്ടികൾക്ക് പരിക്കേറ്റു. പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ലോംഗോവാൽ ടൗണിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആറിനും എട്ടിനും ഇടയിൽ പ്രായമായ കുട്ടികളാണ് മരിച്ചത്. സിംറാൻ പബ്ലിക് സ്കൂളിലെ വാഹനത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. സ്കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപിടിച്ച വിവരം വഴിയാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാഹനം നിര്‍ത്താന്‍ വഴിയാത്രക്കാര്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം കത്താന്‍ തുടങ്ങിയപ്പോഴേക്കും എട്ടു കുട്ടികളെ ഡ്രൈവർ രക്ഷപ്പെടുത്തി. എന്നാൽ മറ്റുള്ളവർ വണ്ടിയിൽ കുടുങ്ങി പോകുകയായിരുന്നു.

Eng­lish Sum­ma­ry; Four stu­dents killed as school van catch­es fire

YOU MAY ALSO LIKE THIS VIDEO