സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു

Web Desk
Posted on November 20, 2018, 9:16 am

ശ്രീനഗര്‍: ഷോപ്പിയാന്‍ ജില്ലയിലെ നാദിഗം മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി വിവരം. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.