ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരവാദികളെ സേന വധിച്ചു. ഷോപിയാൻ ജില്ലയിലെ മൽഹൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികൾ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്തസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ ഭീകരവാദികൾ സുരക്ഷാസേനാംഗങ്ങൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സേന ശക്തമായി തിരിച്ചടിച്ചു. ഓപ്പറേഷനിൽ നാലു പേർ കൊല്ലപ്പെട്ടുവെന്നും അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ENGLISH SUMMARY:Four terrorists were killed in Shopian
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.