Web Desk

തിരുവനന്തപുരം

January 18, 2021, 5:44 pm

നാല് പ്രാവശ്യം മത്സരിച്ചവര്‍ക്ക് സീറ്റില്ല; കെ സി ജോസഫ് ഇരിക്കൂര്‍ വിടുന്നു

Janayugom Online

നാല് പ്രാവശ്യം വിജയിച്ചവരേയും, രണ്ടു തവണ തോറ്റവരേയും ഇനിയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം പാര്‍ട്ടിയിലെ യുവജനങ്ങള്‍ സ്വാഗതം ചെയ്യുമ്പോഴും മുതിര്‍ന്നവര്‍ എതിര്‍പ്പിന്‍റെ സ്വരം കടുപ്പിക്കുന്നു.ദേശീയ രാഷട്രീയത്തില്‍ വളരെ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചവര്‍ പോലും വീണ്ടും സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടുമ്പോള്‍ ഹൈക്കമാന്‍ഡിനെ തീരുമാനം എങ്ങനെയായി തീരുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എട്ടു തവണ ഇരിക്കൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ.സി.ജോസഫ് മാറികൊടുക്കുന്നതായി അഭിപ്രായം ഉയരുന്നു. കോണ്‍ഗ്രസിന്‍റെ നിലവിലുള്ള സഭാംഗങ്ങളിൽ ഉമ്മൻചാണ്ടിക്കു ശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽനിന്നു ജയിച്ചയാളാണ് കെസി ജോസഫ്, അതായത് 38 വർഷം. നിലവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവ് കൂടിയാണ്. ഉമ്മന്‍ചാണ്ടിയുടെ വലംകൈയായിട്ടാണ് കെ സി ജോസഫ് അറിയപ്പെടുന്നത്. നിലവിലെ പാര്‍ട്ടിയെ എ വിഭാഗത്തിന്‍റെ നേതൃനിരയിലെ പ്രധാനിയുമാണ് ആന്റണി വിഭാഗത്തിന്റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണു 1982ൽ കെ.സി.ജോസഫ് സ്ഥാനാർഥിയായി ഇരിക്കൂറിൽ എത്തുന്നത്.

കോട്ടയത്തു നിന്നെത്തിയ ജോസഫിന് ആദ്യ മത്സരത്തിൽ ഭൂരിപക്ഷം 9224 വോട്ട്. 2006ൽ1831വോട്ട് ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011–2016 കാലത്ത് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയുമായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ മേല്‍ക്കൈ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ മണ്ഡലങ്ങള്‍ ശ്രദ്ധിക്കുന്നതരത്തില്‍ അദ്ദേഹത്തിന് ഇരിക്കൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ചശേഷം ശ്രദ്ധപതപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതു കോണ്‍ഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. എല്‍ഡിഎഫിന് മണ്ഡലത്തിലുണ്ടായ രാഷ്ട്രീയ മുന്നേറ്റം ഏറെയാണ്. കെ സി ജോസഫ് മാറിയാല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസില്‍ നിരവധി പേര്‍ രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു,അടക്കം നിരവധിപേരാണ്.

ENGLISH SUMMARY: Four-time con­tes­tants have no seats; KC Joseph leaves Irikkur

YOU MAY ALSO LIKE THIS VIDEO