തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ പാത വഴിയുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഓഗസ്റ്റ് 20 വരെയാണ് സര്‍വ്വീസുകള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നാലോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. ഇവ ഓഗസ്റ്റ് 9 മുതല്‍ 20 വരെ പന്‍വേല്‍— പൂനെ വഴി തിരിച്ചുവിടും.
വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
1) എറണാകുളം ജംഗ്ഷൻ. — ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ സ്പെഷ്യൽ ട്രെയിൻ
2) ഹസ്രത്ത് നിസാമുദ്ദീൻ — എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യൽ
3) ഹസ്രത്ത് നിസാമുദ്ദീൻ — എറണാകുളം ജംഗ്ഷൻ മംഗള പ്രതിദിന സ്പെഷ്യൽ
4) എറണാകുളം — ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷ്യൽ
റദ്ദാക്കിയ ട്രെയിനുകള്‍
1) തിരുവനന്തപുരം — ന്യൂഡൽഹി രാജധാനി സ്പെഷ്യൽ ഓഗസ്റ്റ് 11, 13, 14, 18, 20 തീയതികളിൽ
2) ന്യൂഡൽഹി — തിരുവനന്തപുരം രാജധാനി സ്പെഷ്യൽ ഓഗസ്റ്റ് 09, 11, 12, 16, 18 തീയതികളിൽ
3) ലോക്മാന്യ തിലക് — തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്പെഷ്യൽ ഓഗസ്റ്റ് 09 മുതൽ 20 വരെ
4) തിരുവനന്തപുരം — ലോക്മാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യൽ
English summary: four trains cancelled due to land slide n konkan
You may also like this video: