Web Desk

കിള്ളിമം​ഗലം

February 29, 2020, 11:11 am

ഗുളിക തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു

Janayugom Online

ശ്വാസ നാളത്തിൽ ഗുളിക കുടുങ്ങി നാല് വയസുകാരൻ മരിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് കടമാൻകോട്ടിൽ ജാഫറിന്റേയും ഹസീനയുടേയും മകൻ അ​ഹമ്മദ് ഫായിസാണ് മരിച്ചത്.

പിതാവിൻറെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമം​ഗലത്തെ വീട്ടിലായിരുന്നു ഹസീനയും കുട്ടിയും. അസുഖം ബാധിച്ച കുഞ്ഞിന് ​ഗുളിക നൽകിയതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി അലർജിക്കുള്ള ഗുളികകൾ കഴിക്കുന്നതിനിടെയായിരുന്നു സംഭവം.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ചേലക്കര ജീവോദയ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

Eng­lish sum­ma­ry: four year old child death

you may also like this video