നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ക്വട്ടേഷൻ നല്‍കിയത് അച്ഛന്റെ സഹോദരന്‍

Web Desk

ന്യൂഡൽഹി

Posted on July 22, 2020, 8:28 pm

നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാക്കാര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോകുന്നതിന് കുട്ടിയുടെ അച്ഛന്റെ അനിയനാണ് ക്വട്ടേഷൻ നല്‍കിയത്.

ഇന്നലെ വൈകുനേരമായിരുന്നു സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പ്രതികരിച്ചു. കൃത്യസമയത്ത് കുട്ടിയുടെ അമ്മ ഇടപെട്ടതിനെ തുടര്‍ന്ന്  കുട്ടിയെ രക്ഷിക്കാനായി.

ENGLISH SUMMARY: FOUR YEAR OLD GIRL KIDNAPPED IN DELHI

YOU MAY ALSO LIKE THIS VIDEO