ഒരു ജോടി സ്വർണകമ്മലിനുവേണ്ടി ക്രൂരത: അയൽക്കാരികൾ ചേർന്ന് നാലു വയസ്സുകാരിയെ കൊലപ്പെടുത്തി

Web Desk
Posted on November 28, 2019, 5:04 pm

കൊൽക്കത്ത: ഒരു ജോടി സ്വർണകമ്മലിനുവേണ്ടി അയൽക്കാരികൾ ചേർന്ന് നാലു വയസ്സുകാരിയെ കൊലപ്പെടുത്തി. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഖാർഗ്രാമിലെ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ചൊവ്വാഴ്ച ഉച്ചമുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്.

പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികൾ സമ്മതിച്ചു. കൊലപാതകത്തിൽ കൂടുതൽ ആൾക്കാർക്ക് പങ്കില്ലെന്നും പ്രതികൾ കുറ്റം സമ്മതിച്ചെന്നും ഖാർഗ്രാം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കാർത്തിക് മാജി പറഞ്ഞു. കനിയിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.