October 3, 2022 Monday

Related news

February 19, 2022
October 12, 2021
April 4, 2021
March 31, 2021
March 19, 2021
March 11, 2021
March 6, 2021
March 5, 2021
February 12, 2021
February 9, 2021

നാല് വർഷം: തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചത് 53,000 കോടി

Janayugom Webdesk
തിരുവനന്തപുരം:
September 17, 2020 10:37 pm

എൽഡിഎഫ് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നാല് വർഷം കൊണ്ട് അനുവദിച്ചത് 53,000 കോടിയിലേറെ രൂപ. തദ്ദേശസ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടിനത്തിൽ ഇതുവരെ 25,850. 69 കോടി രൂപ അനുവദിച്ചു. പ്രതിസന്ധികൾക്കിടയിലും തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻപ് ഒരിക്കലും ഉണ്ടാകാത്ത വിധം വലിയ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകി വരുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഈ കണക്കുകൾ. നടപ്പു സാമ്പത്തിക വർഷം വികസന ഫണ്ടിനത്തിൽ 7,531 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതുക്കൂടി കണക്കാക്കുമ്പോൾ ഈ സർക്കാരിന്റെ കാലത്ത് വികസന ഫണ്ട് വിഹിതം 33381. 69 കോടിയായി ഉയരും. യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് 23,729. 02 കോടി അനുവദിച്ച സ്ഥാനത്താണ് ഇടതു സർക്കാരിന്റെ ഈ നേട്ടം.

യുഡിഎഫിന്റെ കാലത്ത് 23 ശതമാനമായിരുന്ന വികസന ഫണ്ട് വിഹിതം ഈ സർക്കാർ 25 ശതമാനമായി ഉയർത്തി. ജനറൽ പർപ്പസ് ഗ്രാന്റ് ഇനത്തിൽ 7,323. 91 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ 11,951. 51 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി 961. 26 കോടി രൂപയും, റീബിൽഡ് കേരള പദ്ധതി പ്രകാരം റോഡ് വികസനത്തിനായി 250 കോടി രൂപയും പ്രത്യേകമായി അനുവദിച്ചു.

ENGLISH SUMMARY: Four years: Rs 53,000 crore allot­ted to local bodies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.