29 March 2024, Friday

പ്രളയത്തിന്റെനടുക്കുന്ന ഓര്‍മ്മയ്ക്ക് നാല് വര്‍ഷം

Janayugom Webdesk
പത്തനംതിട്ട
August 14, 2022 10:39 pm

മഹാമാരിയായി പെയ്തിറങ്ങി നാടാകെ പ്രളയകെടുതിയില്‍ മുങ്ങിയ പ്രളയം ഓമ്മയില്‍ ഭീതിയോടെയാണ് എല്ലാവരും ഓര്‍ത്തെടുക്കുന്നത്. ജീവനും വീടും സ്ഥലവും നഷ്ടപ്പെട്ട നിരവധിപേര്‍ പ്രളയത്തിന്റെ കഷ്ടപാടുകള്‍ക്കിടയില്‍നിന്ന് ഇതുവരെ കരകയറാത്തവര്‍ അനവധിയാണ് ഉളളത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെളളം കവര്‍ന്നെടുത്തു.

റാന്നിയും പന്തളവും, ആറന്‍മുളയും കോഴഞ്ചേരിയും അയിരൂരും വെളളത്തിലായത് നിമിഷങ്ങള്‍ക്കൊണ്ടാണ്. പമ്പയാറും അച്ചന്‍കോവിലാറും മണിമലയാറും കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാടുകാര്‍ വെളളത്തിന്റെ കെടുതിയില്‍ പെട്ടുപോയി ഒരു നേരത്തെ അന്നത്തിനായി ആള്‍ക്കാര്‍ പരക്കം പായുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ജില്ലയുടെ കിഴക്കന്‍ മേഖലില്‍ ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടമായവരുടെ അനവധിയാണ്. ഇപ്പൊഴും ഒന്നിനും കൊളളത്ത ഭൂമിയായി നിലകൊളളുകയാണിവിടം എല്ലായിടങ്ങളിലും ക്യാമ്പുകള്‍ സജീവമായി കമ്മ്യൂണിറ്റി കിച്ചണ്‍ ഏറെ ആശ്വസകരമായിരുന്നു. അപ്പര്‍കുട്ടനാട് ആറന്മുള എന്നിവിടങ്ങളിലെ വീടുകളിലെ വെളളമിറങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവന്നു. ആള്‍ക്കാരുടെ ജീവിതത്തിന്റെ താളെ തറ്റിച്ച മഹാ പ്രളയം നാല് ആണ്ടുകള്‍ കഴിയുബോഴും നടക്കുന്ന ഓര്‍മ്മകളാണ് ബാക്കിയാകുന്നത്. ഓരോപേമാരി പെയ്യുബോഴും ആഗസ്റ്റ് 15 ലെ പ്രളയം എല്ലാവരുടെയും മനസില്‍ ഓടിയെത്താറുണ്ട്.

Eng­lish Sum­ma­ry: Four years to the mem­o­ry of the flood

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.