September 29, 2022 Thursday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

നാലാം ഘട്ട ലോക് ഡൗൺ; മാർഗനിർദേശങ്ങൾ ഇന്നിറങ്ങും, ഈ മേഖലകളിൽ ഇളവുകൾക്ക് സാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2020 9:34 am

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക് ഡൗണ് നാളെ അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക് ഡൗണിനുളള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറാക്കും. രാജ്യത്തെ പൊതു ഗതാഗത്തിൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങിയ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാന സർവീസുകളും ബസ് സർവീസുകളും പുനരാംഭിച്ചേക്കാൻ സാധ്യതയുള്ളതായി കാണുന്നു. മെട്രോ സർവീസുകൾ പുനരാഭിക്കുന്നതിനു വേണ്ടിയുള്ള പച്ചക്കൊടി കാണിക്കുമെന്നാണ് വിവരം.

രാജ്യത്തെ ഗ്രീൻ സോൺ മേഖലകളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്ന് സൂചനയുണ്ട്. റെഡ് സോൺ മേഖലയിൽ നിയന്ത്രണങ്ങൾ തുടരുമെങ്കിലും സലൂണുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. കണ്ടയ്‌മെന്റ് ഏരിയകളിൽ കർശന നിയന്ത്രണം തുടരും.

ENGLISH SUMMARY: fourth phase of lock down; direc­tions on today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.