September 26, 2022 Monday

നാലാംഘട്ട ലോക്ഡൗണ്‍: സംസ്ഥാനത്തിന്റെ നിയന്ത്രണങ്ങളും ഇളവുകളും ഇന്നറിയാം

Janayugom Webdesk
May 18, 2020 9:01 am

നാലാം ഘട്ട ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റ മാർഗ്ഗ നിർദേശം ഇന്നിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്രത്വത്തിൽ അവലോകന യോഗം ചേർന്ന ശേഷമായിരിക്കും മാർഗരേഖ പുറത്തിറക്കുക. രോഗവ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

ട്രെയിൻ, ബസ് സർവീസുകൾ വ്യാപകമായി നടത്തണോ എന്നതിലും അന്തർ‑ജില്ലാ-സംസ്ഥാന യാത്രകൾ എന്തെല്ലാം നിബന്ധനകൾക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമാകും. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ മെയ് 26‑ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റാനാണ് സാധ്യത.

സോണുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചതിനാല്‍ അതില്‍ ഊന്നിയാകും തീരുമാനം. രോഗവ്യാപനമുള്ള മേഖലകളെ മാത്രം കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ഇളവുകള്‍ നല്‍കാനാണ് സാധ്യത. പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാകുമെന്നാണ് സൂചന.

ENGLISH SUMMARY: fourth phase of lock down ; Ker­ala’s guide­lines will be released on today

YOU MAY ALSO LIKE THIS VIDEO

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.