Web Desk

ബ്രിസ്‌ബേന്‍

January 19, 2021, 10:04 am

തീയായി ഗില്‍, ചാരമായി കങ്കാരുപ്പട; ഇന്ത്യ വിജയതീരത്തേക്ക്

Janayugom Online

പരമ്പരയിലെ അവസാന മത്സരമായ ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പൊരുതുന്നു. ഒടുവല്‍ വിവരം ലഭിക്കുമ്പോള്‍ 328 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയിലാണ്.

നാലാം ദിനത്തെ സ്‌കോറായ നാല് റണ്‍സിനോട് 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പതിയെ നിലയുറപ്പിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയെ പാറ്റ് കമ്മിന്‍സ് ടിം പെയിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 21 പന്തില്‍ വെറും ഏഴ് റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാന്‍ ഗില്ല് ചെതേശ്വര്‍ പുജാര സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പുജാര ഒരു വശത്ത് നിലയുറച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തി മുന്നേറി. ഇതിനിടയില്‍ ഇന്ത്യന്‍ സ്‌കോര്‍ 60 പിന്നിട്ടപ്പോള്‍ തന്നെ ഗില്‍ തന്റെ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മുന്നേറുകയായിരുന്ന ഈ സംഖ്യത്തെ പൊളിച്ചത് ഓസീസ് സ്പിന്നര്‍ നേതന്‍ ലിയോണാണ്. തന്റെ ആദ്യ സെഞ്ചുറിക്ക് വെറും ഒന്‍പത് റണ്‍സ് അകലെയാണ് ഗിലിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് ലിയോണ്‍ ഓസീസിന് ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ രഹാനെ 22 പന്തില്‍ 24 റണ്‍സെടുത്തു. പാറ്റ് കുമ്മിന്‍സാണ് വിക്കറ്റ് നേടിയത്. 160 പന്തില്‍ 43 രണ്‍സുമായി പുജാരെയും 6 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍.

Eng­lish sum­ma­ry: India-Aus­tralia Fourth test updates

You may also like this video: