കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു

Web Desk
Posted on July 10, 2018, 9:29 pm

നെടുമ്പന: പഴങ്ങാലം ശരണ്യവിലാസത്തില്‍ മോഹനന് കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടുകൂടി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുപറ്റം കുറുക്കന്മാര്‍ ഈ പ്രദേശങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ ഭീതിയിലാണ്. അധികാരികള്‍ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.