20 April 2024, Saturday

ഫാ.ഡേവിസ് ചിറമേൽ ട്രസ്റ്റ് അഗ്രിമൈകൾച്ചർ ഗ്രീൻ റെവല്യൂഷൻ അവാർഡ്‌സ് 2021 — 22

Janayugom Webdesk
കൊച്ചി
September 2, 2021 4:44 pm

ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് , അഗ്രിമൈകൾച്ചർ പ്രൊഡ്യൂസർ കമ്പനി (എ.എം.സി) യുടെ നേതൃത്വത്തിൽ ഹരിതവത്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ റെവല്യൂഷൻ അവാർഡുകൾ നൽകുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഗ്രീൻ പഞ്ചായത്തിന് അടുത്ത ചിങ്ങം ഒന്നിന് അഞ്ച് ലക്ഷം രൂപയും, ഗ്രീൻ ഷീൽഡും സമ്മാനമായി നൽകും. സ്‌കൂളുകൾ, കോളേജുകൾ, കർഷകർ, എൻ.ജി.ഒ കൾ, സമൂഹ മാധ്യമ കൂട്ടായ്മകൾ എന്നിവർക്കും അവാർഡിനായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി മലക്കും.

അവാർഡിനായി രജിസ്റ്റർ ചെയ്യുന്നവർ പഞ്ചായത്തിലെയോ, തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെയോ റോഡിന്റെ വശങ്ങളിൽ ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കുകയും പരമാവധി സ്‌ഥലങ്ങളിൽ സസ്യങ്ങളും വൃക്ഷങ്ങളും വച്ച് പിടിപ്പിച്ച് പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും ചെയ്യണം. ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, പൂമരങ്ങൾ, കർഷകരുടെയും, കൃഷിത്തോട്ടങ്ങളുടെയും എണ്ണം തുടങ്ങിയ കൃത്യമായ ഡാറ്റകളും അഗ്രിമൈകൾച്ചർ പ്രൊഡ്യൂസർ കമ്പനി നൽകുന്ന ഫോർമാറ്റിൽ ശേഖരിച്ചു നൽകണം. എ.എം.സി നിർദേശിക്കുന്ന പ്രവർത്തനങ്ങളും ഡാറ്റ ശേഖരണവും പരിശോധിച്ച് വിദഗ്‌ധ സമിതിയാകും വിധി നിർണയം നടത്തുക. മികച്ച പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവുമാകും അവാർഡ്. പ്രോത്സാഹന പുരസ്‌കാരമായി ഒരു പഞ്ചായത്തിന് 50,000 രൂപയും നൽകും. ഓരോ വിഭാഗത്തിനും 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ഹരിതവത്കരണത്തിന് തുടർച്ചയുണ്ടാകുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷം തുടർച്ചയായി ഗ്രീൻ റെവല്യൂഷൻ അവാർഡുകൾ നൽകും. പഞ്ചായത്തോ മറ്റ് വിഭാഗങ്ങളോ തുടർച്ചയായി ആവാർഡിനർഹമായാൽ അവർക്ക് ഓരോ വർഷം ഇരട്ടി തുക വീതമായിരിക്കും അവാർഡ് ലഭിക്കുക.

അവാർഡിനായി 2021 നവംബർ 1 ന് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. പഞ്ചായത്തുകൾക്ക് ആയിരം രൂപയും മറ്റുള്ളവർക്ക് നൂറ് രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 7594942224
അന്തരീക്ഷത്തിലെ കാർബൺ അളവ് കുറയ്ക്കുക എന്നതാണ് എ.എം.സി യുടെ പ്രഖ്യാപിത ലക്‌ഷ്യം. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി കേരളത്തിലെ പച്ചത്തുരുത്തുകള്‍ മാറണം. ഈ ലക്‌ഷ്യം കൈവരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗ്രീൻ റെവല്യൂഷൻ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അഗ്രിമൈകൾച്ചർ പ്രൊഡ്യൂസർ കമ്പനി ചീഫ് പേട്രൺ ഫാ.ഡേവിസ് ചിറമേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴയിലെ കിഴക്കേക്കരയിൽ അഗ്രിമൈകൾച്ചർ പ്രൊഡ്യൂസർ കമ്പനി ആരംഭിച്ച മോഡൽ ഫാം ഇത്തരം പ്രവർത്തനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Fr.Davis Chi­ramel Trust AgriM­i­cul­ture Green Rev­o­lu­tion Awards 2021 — 22
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.