Web Desk

മുരിങ്ങൂര്‍

January 11, 2021, 2:38 pm

അഭയ കേസില്‍ വിചിത്ര വാദവുമായി ഫാ.മാത്യു നായ്ക്കാംപറമ്പില്‍

Janayugom Online

സിസ്റ്റര്‍ അഭയ വധക്കേസിലെ വിചിത്രവാദവുമായി ഫാ.മാത്യൂ നായ്ക്കാംപറമ്പില്‍. സിസ്റ്റര്‍ അഭയെ ആരും കൊന്നതല്ല പകരം കളളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഫാ. മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു. അഭയുടെ ആത്മാവാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ഫാദറിന്റെ വാദം. മുരിങ്ങൂര്‍ ഡിവൈൻ റിട്രീറ്റ് സെന്റര്‍ സ്ഥാപകനാണ് ഫാ മാത്യു.

‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ഫാ.മാത്യുവിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി ചില ന്യായീകരണ തൊഴിലാളികള്‍ നടത്തുന്ന ശ്രമമാണിതെന്ന് അഭയ ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കല്‍ പറഞ്ഞു.

ENGLISH SUMMARY: Fr. Math­ew Naikkam­para­m­bil with a strange argu­ment in the Abhaya case

YOU MAY ALSO LIKE THIS VIDEO