കോവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരമുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാലെയാണ് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്.
നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കോവിഷീല്‍ഡിനും കോവാക്സിനും അംഗീകാരം നല്കാന് ഇന്ത്യയും യൂറോപ്യന്‍ യൂണിയന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ പ്രവേശനം ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ നയതന്ത്ര തലത്തിലും ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
English summary: France greenlights Covishield vaccine
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.