നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെയ്പ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഓഫീസ് ഉദ്ഘാടനചടങ്ങിന്റെ ബഹിഷ്കരണത്തില്‍ വരെ എത്തിയിരിക്കുന്നു. നേതാക്കള്‍ തമ്മില്‍ അകന്നിരിക്കുന്നു. ഇനി ഔദ്യോഗികമായി കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ കാതോര്‍ത്തിരിക്കുകയാണ് കേരള രാഷ്ട്രീയം കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ സീറ്റിനെചൊല്ലി വ്യത്യാസങ്ങളും അമര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയായിരുന്നു ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍ കേരള കോണ്ഗ്രസ്ചെന്ന് എത്തി നില്‍ക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ ഫ്രാൻസിസ് ജോർജ് വിഭാഗം. ഫ്രാൻസിസ് ജോർജ്ജിന് പുറമേ ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരും പങ്കെടുത്തില്ല. പദവികൾ വീതം വച്ചതിലെ അതൃപ്തിയെ തുടർന്നാണ് നേതാക്കൾ വിട്ടുനിന്നത് എന്നാണ് സൂചന. എന്നാൽ മറ്റു പരിപാടികളിൽ സംബന്ധിക്കുന്നതിനാലാണ് നേതാക്കൾ എത്താതിരുന്നതെന്ന് പി.ജെ. ജോസഫ് പറയുന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായികഴിഞ്ഞ ദിവസം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ചേരിതിരിഞ്ഞ് ബഹളം വച്ചിരുന്നു.
മോൻസ് ജോസഫിനും ജോയ് ഏബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കുള്ള അതൃപ്തിയാണു കലഹത്തിലേക്ക് നയിച്ചത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുവിഭാഗവുമായാണു ബഹളം ഉണ്ടായത്. മോൻസ് ജോസഫിനും ജോയ് ഏബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കുള്ള അതൃപ്തിയാണു കലഹത്തിലേക്ക് നയിച്ചത്.കേരള കോൺഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാൻ കേരള കോൺഗ്രസ് എമ്മും തയ്യാറെടുത്ത് കഴിഞ്ഞു. മാതൃസംഘടനയിലേക്ക് വരുന്നവരെ കയ്യൊഴിയില്ലെന്ന് ജോസ് കെ. മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരള കോൺഗ്രസിൽ അസംതൃപ്തരായി നിൽക്കുന്നവർക്ക് കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ വഴിയൊരുങ്ങുന്നത്. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും അറയ്ക്കൽ ബാലകൃഷ്ണപിള്ളയുമാണ് ജോസഫിനെക്കണ്ട് അതൃപ്തി പ്രകടിപ്പിച്ചത്. അതൃപ്തരായവരെ പൂർണമായും അംഗീകരിക്കാൻ മോൻസും ജോയ് എബ്രഹാമും തയാറല്ലെന്നാണ് വിവരം. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായത്.ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കേരള കോൺഗ്രസ് വിട്ടുവരുന്നവരെ അർഹമായ പരിഗണന നൽകി ഉൾക്കൊള്ളാം എന്ന തീരുമാനത്തിൽ കേരള കോൺഗ്രസ് എം എത്തിയത്. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗമാണ് ജോസ് വിഭാഗവുമായി നീക്കുപോക്കിന് ശ്രമിക്കുന്നത്. പി ജെ ജോസഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ കേരള കോൺഗ്രസ് എമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പി ജെ ജോസഫിനൊപ്പം നിൽക്കുന്ന പല നേതാക്കളും ജോസ് കെ മാണിയുമായിചർച്ച നടത്തി. വരും ദിവസങ്ങളിൽ ഈ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.സംസ്ഥാന ഭരണം പിടിക്കാൻ യുഡിഎഫിന് കഴിയാതെ വന്നതും, തെരഞ്ഞെടുപ്പിന് ശേഷവും മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിൽ നടക്കുന്ന തർക്കങ്ങളുമാണ് ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിലെ ഇടത് മുന്നണിയെ എതിർത്ത് പരാജയപ്പെടുത്താനുള്ള ശക്തി യുഡിഎഫിനില്ലെന്നും ഉടനൊന്നും ആ ശക്തി ആർജ്ജിക്കാൻ മുന്നണിക്ക് കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് നേതാക്കൾ ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്.
എന്നാൽ, തിരികെ എത്തുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. ഭാരവാഹി പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തിയുള്ള ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടേയുള്ളവര്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരാന്‍ തുടങ്ങി. ഈ റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പിളര്‍ന്ന ജോസഫ് വിഭാഗത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസായി ഒരു സ്ഥിരം സംവിധാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടയത്ത് തന്നെ ഒരു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ജോസഫ് വിഭാഗം ഒരുക്കിയത്. .പിജെ ജോസഫ്, മോന്‍സ് ജോസഫ്, ജോയ് എബ്രഹാം, പിസി തോമസ് തുടങ്ങിയ നേതാക്കള്‍ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടു നിന്നു. ഫ്രാൻസിസ് ജോർജ്ജിനൊപ്പം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല.അതേസമയം ഉദ്ഘാടനത്തില്‍ നിന്നും വിട്ടു നിന്ന വിമതരുടെ സമീപനത്തിനെതിരെ ചിലര്‍ രംഗത്ത് എത്തി. പാര്‍ട്ടിയോടും പാര്‍ട്ടി അധ്യക്ഷന്‍ പിജെ ജോസഫിനോടുമുള്ള പരസ്യമായ അവഗണനായാണ് ഇതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.മോന്‍സിനും ജോയ് എബ്രഹാമിനും ജോസഫ് അമിത പ്രധാന്യം നല്കുന്ന പുതിയ ഭാരവാഹി പട്ടികയില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു വിധ കൂടിയാലോചനയും നടന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം നോട്ടീസ് നല്കി പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നുമാണ് വിമത വിഭാഗത്തിന്റ വാദം.മോന്‍സ് ജോസഫ്- എക്സിക്യൂട്ടീവ് ചെയര്മാന്, ടിയു കുരുവിള- ചീഫ് കോ-ഓര്‍ഡിനേറ്റര്‍ , ജോയ് എബ്രഹാം-സെക്രട്ടറി ജനറല്‍, എബ്രഹാം കളമണ്ണില്‍ ട്രഷറുമായപ്പോള്‍ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ 15ഓളം വൈസ് ചെയര്മാന്മാര്,88ല്‍പ്പരം ജനറല്‍ സെക്രട്ടറിമാര്‍. പ്രാദേശിക നേതാക്കള്‍ പോലും സംസ്ഥാന ജനറല്സെക്രട്ടറിമാരായിരിക്കുകയാണ്. നിലവില്‍ കേരള കോണ്‍ഗ്രസില്‍ മോന്‍സ്ജോസഫ് , ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുകളാണുള്ളത്. കൂടാതെ പി ജെയും കൂട്ടരും ചിഹ്നം നോക്കി പി.സിതോമസിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പില്‍ ചേരുകയായിരുന്നു. പി. സി തോമസും സ്വന്തം ഗ്രൂപ്പിന്റെ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ ചെലുത്തുകയാണ്.
English summary; Francis George and co., Ignoring PJ Joseph
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.