Web Desk

കോട്ടയം:

March 16, 2020, 9:56 am

ബിഷപ്പ് ഫ്രാങ്കോ കേസ്; ഹർജികളിൽ ഇന്ന് വിധി

Janayugom Online

ബിഷപ്പ് ഫ്രാങ്കോ കേസിൽ വിവിധ ഹർജികളിൽ ഇന്ന് വിധി. വിടുതൽ ഹർജിയിലും കോടതി അലക്ഷ്യ ഹർജിയിലുമാണ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നിന്നും വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ കോടതി മുമ്പാകെ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ജി ഗോപകുമാർ ഇന്ന് വിധി പ്രസ്താവിക്കും. ഇരു വിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്. ഇതോടൊപ്പം തന്നെ മാധ്യമങ്ങൾക്കും പ്രോസിക്യൂഷനും എതിരെ കോടതി അലക്ഷ്യ നടപടിക്ക് കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന പ്രതിഭാഗം ഹർജിയിലും വിധി പറയും. കോടതി കേസ് പരിഗണിക്കുന്നതിന് തലേദിവസം കേസിലെ സാക്ഷി ആയ മറ്റ് ഒരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വിട്ടു എന്നാണ് ഈ ഹർജിയിലെ ആരോപണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബുവാണ് കോടതിയിൽ ഹാജരായത്. പ്രതിയായ ബിഷപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള, ഹൈക്കോടതി അഭിഭാഷനായ വി ബി സുജേഷ് മേനോൻ, സി എസ് അജയൻ എന്നിവർ ഹാജരായി.

ENGLISH SUMMARY: Fran­co mulakal case on today

YOU MAY ALSO LIKE THIS VIDEO