കൊറോണ പ്രതിസന്ധിയിൽ ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിൻ ടെംപിൾടൻ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഫ്രാങ്ക്ളിൻ ടെംപിൾടന്റെ ആറ് നിക്ഷേപ പദ്ധതികൾ റദ്ദാക്കി. ഫ്രങ്ക്ളിൻ ഇന്ത്യ ലൊ ഡ്യുറേഷൻ ഫണ്ട്, അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ട്, ഷോർട്ട് ടേം ഇൻകം പ്ലാൻ, ക്രെഡിറ്റ് റിസ് ഫണ്ട്, ഡൈനമിക് ആക്കുറൽ ഫണ്ട്, ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് അവസാനിപ്പിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്നാണ് ഈ ഫണ്ടുകളിൽ ഗണ്യമായി നഷ്ടമുണ്ടായത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഈ പദ്ധതികൾ മുന്നോട്ടുപോയാൽ കൂടുതൽ നഷ്ടമുണ്ടാകും. ആഗോളതലത്തിൽ മൂലധന കമ്പോളം നേരിടുന്ന തകർച്ചയും എണ്ണയുടെ വിലയിലെ കുറവുമാണ് പ്രതിസന്ധി രൂക്ഷമാക്കാനുള്ള കാരണം.
സമീപഭാവിയിൽ ഈ രണ്ട് മേഖലകളിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ലെന്ന ഫ്രാങ്ക്ളിൻ ടെംപിൾടൻ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലാണ് വിവിധ ഫണ്ടുകൾ അവസാനിപ്പിക്കാനുള്ള കാരണം. ഫ്രാങ്ക്ളിൻ ടെംപിൾടൻ ഉൾപ്പെടെയുള്ള അസറ്റ് മാനേജുമെന്റ് കമ്പനികൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡിന് നിർദ്ദേശം നൽകിയതായി ദി സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Franklin Templeton investment crisis
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.