ക​ണ്ഠ​ര​ര് മോ​ഹ​ന​ര​ര്​ മ​ര്‍​ദി​ച്ചെ​ന്നും പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തെ​ന്നും ഹ​ര്‍​ജി

Web Desk
Posted on April 18, 2019, 9:52 am

കൊ​ച്ചി:ശ​ബ​രി​മ​ല മു​ന്‍ ത​ന്ത്രി   ക​ണ്ഠ​ര​ര് മോ​ഹ​ന​ര്‍ക്കെതിരെ തട്ടിപ്പിനും പീഡനത്തിനും പരാതി.  മ​ര്‍​ദി​ച്ചെ​ന്നും ഭാ​ര്യ​യു​മാ​യി ചേ​ര്‍​ന്ന്​ തന്റെ പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തെ​ന്നും ആ​രോ​പി​ച്ച്‌ മാ​താ​വ്​ ദേ​വ​കി അ​ന്ത​ര്‍​ജ​ന​ത്തി​​ന്റെ ഹ​ര്‍​ജിയാണ് ഹൈ​കോ​ട​തി​യി​ല്‍ എത്തിയത്. ശ​ബ​രി​മ​ല മു​ഖ്യ​ത​ന്ത്രി​യാ​യി​രു​ന്ന ക​ണ്ഠ​ര​ര് മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ​കൂ​ടി​യാ​യ ദേ​വ​കി ന​ല്‍​കി​യ ഹ​ര്‍​ജി ഈ ​മാ​സം 26ന് ​മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക്ക്​ ഹൈ​കോ​ട​തി മാ​റ്റി.

മാതാവിന് അവകാശപ്പെട്ട 41ലക്ഷം രൂപയാണ് തട്ടിയെടുത്തത്.  ഫെ​ഡ​റ​ല്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ 1998 ജൂ​ലൈ 25 മു​ത​ല്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സം​യു​ക്ത അ​ക്കൗ​ണ്ട് ധ​ന​ല​ക്ഷ്​​മി ​ബാ​ങ്കി​ലേ​ക്ക്​ താ​ന​റി​യാ​തെ മാ​റ്റി​. മ​ഹേ​ശ്വ​ര​ര് 2018 മേ​യി​ല്‍ അ​ന്ത​രി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ചി​കി​ത്സ​ക്കു​ശേ​ഷം ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 41,63,115 രൂ​പ ധ​ന​ല​ക്ഷ്​​മി ബാ​ങ്കി​ലേ​ക്ക്​ മാ​റ്റി ത​ട്ടി​യെ​ടു​ത്ത​താ​യി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 83 വ​യ​സ്സു​ള്ള രോ​ഗി​യാ​യ ത​നി​ക്ക് ബാ​ങ്കി​ല്‍ ക​യ​റി​യി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍  മ​ക​നാ​യ മോ​ഹ​ന​ര​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ ഹ​ര്‍ജി. ത​ന്റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്നോ​വ കാ​ര്‍ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റതായി ദേവകി അന്തര്‍ജനം ആരോപിച്ചു.ത​ന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക​യും ചെ​യ്​​തു. ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സം.

ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലെ സ്ഥ​ല​ത്ത് ക​ണ്​​ഠ​ര​ര്​ മ​ഹേ​ശ്വ​ര​രു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​ന്‍ മോ​ഹ​ന​ര​രും ഭാ​ര്യ​യും അ​നു​വ​ദി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​യി​ന്‍​റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ല്‍ പ​രാ​തി ന​ല്‍​കി. മാ​ര്‍​ച്ച്‌ 15ന​കം പ്ര​തി​വി​ധി​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും കേ​സ് മാ​ര്‍​ച്ച്‌ 26ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്രാ​യ​വും രോ​ഗ​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​സ​ഹാ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​സ് നി​ല​വി​ലി​രി​ക്കെ തന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ വീ​ട്​ പൊ​ളി​ച്ചു​നീ​ക്കി. മ​റ്റു വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സം​തോ​റും ചെ​ല​വി​നു​ള്ള തു​ക ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന്​ ഹ​ര്‍​ജിയി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.