ആഷിഖ് അബുവിനും റിമകല്ലിങ്കലിനും എതിരെ തട്ടിപ്പ് പരാതി?

Web Desk

തിരുവനന്തപുരം

Posted on February 14, 2020, 1:16 pm

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്കെന്ന പേരിൽ കൊച്ചിയിൽ സംഗീത പരിപാടി നടത്തിയ ശേഷം ലഭിച്ച പണത്തിന്റെ കണക്ക് പുറത്ത് വിട്ടില്ലെന്നും തുക ദുരിദാശ്വാസ നിധിയിലേയ്ക്ക് നൽകിയിട്ടുമില്ലെന്ന് ആഷിഖ് അബുവിനും ഭാര്യ റിമാ കല്ലിംങ്കലിനുമെതിരെ ആരോപണം. ആഷിക് അബുവായിരുന്നു പ്രോഗ്രാം ഡയറക്ടറേറ്റർ. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ എന്ന പേരിലുള്ള സംഘടനയാണ് കരുണ എന്ന പേരിൽ സംഗീത നിശ സംഘടിപ്പിച്ചത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടിക്കറ്റ് വരവായി ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നും നവംബർ ഒന്നിന് സംഘടിപ്പിച്ച പരിപാടിയുടെ കണക്കുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നുമാണ് ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഓളം സംഗീതജ്ഞരെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീതസംവിധായകൻ ബിജിബാൽ, ഷഹബാസ് അമാൻ, ചലച്ചിത്ര നിർമ്മാതാവ് ആഷിക് അബു, റിമ കല്ലിംങ്കൽ, എഴുത്തുകാരൻ ശ്യാം പുഷ്കരൻ, ഗായകൻ സീതാര എന്നിവരായിരുന്നു സംഘാടകർ.

പരിപാടിയെ സംബന്ധിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വ്യക്തമാക്കിയ കാര്യങ്ങൾ.

ആംഗറിംഗോ മറ്റു വിശദാംശപ്രഖ്യാപനങ്ങളോ ഔപചാരിക നടപടിക്രമങ്ങളോ ഒന്നുമില്ലാതെത്തന്നെ, മൂന്ന് മണിക്കൂര്‍ കണ്‍സര്‍ട്ടില്‍ കോര്‍ത്തിണക്കപ്പെട്ട കണ്ടന്റുകള്‍ സ്വയം കമ്യൂണിക്കേറ്റ് ചെയ്യണം എന്ന രീതിയിലാണ് കരുണ സംഘടിപ്പിച്ചതെന്നും ടിക്കറ്റ് വിൽപ്പനയിൽ നിന്ന് സമ്പാദിച്ച പണം മാർച്ച് 31 നു മുമ്പാകെ നൽകുമെന്നും ഇത് വ്യക്തമാക്കുന്ന കത്ത് ജില്ലാ കളക്ടർക്ക് നൽകിയിരുന്നുവെന്നും സംഗീത സംവിധായകനായ ബിജിബാൽ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ 6,30,000 രൂപ ലഭിച്ചുവെന്നും സ്റ്റേഡിയം, കലാകാരന്മാർ എന്നിവർ സൗജന്യമായണ് പരിപാടി അവതരിപ്പിച്ചത് എങ്കിലും ലൈറ്റ്, ക്യാമറ, ശബ്ദം, പബ്ലിസിറ്റി എന്നിവയ്ക്കായി ധാരാളം തുക ചെലവഴിച്ചു എന്നും ബിജിബാൽ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Fraud com­plaint against Aashiq Abu and Rimakalin­gal.