14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024
April 13, 2024
March 22, 2024
March 20, 2024
March 13, 2024

പെൻഷൻ അക്കൗണ്ടിലും തട്ടിപ്പ്; കോട്ടയം നഗരസഭയിൽനിന്നു ജീവനക്കാരൻ തട്ടിയത് മൂന്നു കോടി

Janayugom Webdesk
കോട്ടയം
August 8, 2024 6:55 pm

അഴിമതിയിൽ പുതിയ അധ്യായവുമായി കോട്ടയം നഗരസഭ. ഇത്തവണ ജീവനക്കാരൻ പാവപ്പെട്ടവന്റെ പാത്രത്തിൽ നിന്നു കയ്യിട്ട് വാരിയത് മൂന്ന് കോടി രൂപ. പെൻഷൻ അക്കൗണ്ട്‌ വഴി കോട്ടയം നഗരസഭയിലെ ക്ലർക്ക് ആണ് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തത്.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിയോളം തുക പലതവണയായി വക മാറ്റിയത്. നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസിനെതിരെ കോട്ടയം നഗരസഭാ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിലവിൽ വൈക്കം നഗരസഭയിലാണ്‌ ഇയാൾ ജോലി ചെയ്യുന്നത്‌.

2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
അഖിലിന്റെ ബന്ധു എന്ന് പറയപ്പെടുന്ന പി ശ്യാമളയുടെ അക്കൗണ്ട്‌ പെൻഷൻ ലഭിക്കുന്നവരുടെ പട്ടികയിൽ കൂട്ടിച്ചേർത്താണ്‌ തട്ടിപ്പ്‌ നടത്തിയതെന്നും ആദ്യകാലങ്ങളിൽ ചെറിയ തുക നിക്ഷേപിക്കുകയും ആരുടെയും ശ്രദ്ധ പതിയാത്ത സാഹചര്യത്തിൽ ഈ തുക ഉയർത്തുകയുമായിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. 

വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങളിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ധനകാര്യ വിഭാഗം ഓഡിറ്റിങ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇതിലാണ് ശ്യാമള പി എന്ന അക്കൗണ്ടിലേക്ക് ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ നാല് ലക്ഷം രൂപ വരെ മാറ്റിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

പല ഘട്ടങ്ങളിലായി മൂന്ന് കോടിയോളം രൂപ അഖിൽ തട്ടിയെടുത്തതായി കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെയാണ് നഗരസഭാ സെക്രട്ടറി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ഭരണ സംവിധാനത്തിന്റെ വീഴ്ചയും ഭരണാധികാരികൾ കാണിക്കുന്ന ക്രമക്കേടുമാണ് തട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥന് ഇട നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതൊന്നും പ്രതിപക്ഷം ആരോപിച്ചു. ഇനിയും അഴിമതികൾ പുറത്ത് വരാനുണ്ട്. ക്രമരഹിതമായ ഇടപാടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്നും അവർ ആരോപിച്ചു.

Eng­lish Sum­ma­ry: Fraud in pen­sion account too; The employ­ee cheat­ed 3 crores from the Kot­tayam Munic­i­pal Corporation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.