Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

July 17, 2021, 10:19 pm

യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ്; പ്രവാസികളില്‍ നിന്ന് പണം തട്ടുന്നു

Janayugom Online

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്. യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ് നിര്‍മ്മിച്ചാണ് പ്രവാസികളെ പറ്റിക്കുന്നത്. യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് ഇതിനായി ഉപയോഗിക്കുന്നത്. പ്രവാസികളെ ഇരയാക്കി വലിയ തട്ടിപ്പാണ് നിഗൂഢ സംഘം ലക്ഷ്യമിടുന്നത്. ഇതിനോടകം നിരവധി പേര്‍ ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

ജുലൈ 31ന് ശേഷം യാത്രാനുമതി ലഭിക്കാനായി അനുമതി പത്രം ലഭിക്കാനെന്ന പേരില്‍ പണം ആവശ്യപ്പെടുന്നുമുണ്ട്. പാലക്കാട് സ്വദേശി നമിത വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. മന്ത്രി എകെ ബാലന്റെ മരുമകളാണ് നമിത വേണുഗോപാല്‍. രണ്ടു പേര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ ഇവരോട് 16100 രൂപ ആവശ്യപ്പെട്ടു. സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയത്തിനും പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന

Eng­lish sum­ma­ry: Fraud in the name of UAE Embassey

You may also like this video: