ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇടക്കുന്നില്‍ സുനില്‍ നിർമ്മിച്ച് അനീഷ് ജെ. കരിനാട് രചനയും സംവിധാനം നിര്‍വഹിച്ച ഫ്രീക്കന്‍സ് എന്ന ചിത്രം തിയേറ്ററുകളിൽ എത്തി. അങ്കമാലി ഡയറീസ് ഫെയിം അനന്തുവും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബിജു സോപാനവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഡലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സുല്‍ഫിയ മജീദാണ് നായിക.
നിയാസ് ബക്കര്‍, കൊച്ചു പ്രേമന്, ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍ പ്രവീണ്‍, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിയ്ക്കാൻ കഴിയുന്ന കഥയും ഗാനങ്ങളുമാണ് ഫ്രീക്കന്‍സ് എന്ന ഈ സിനിമയുടെ ഹൈലൈറ്റ്. മികച്ച പ്രതികരണങ്ങളോടെ ചിത്രത്തിന്റെ പ്രദർശനം തുടരുന്നു. ഹൈമാസ്റ്റ് സിനിമാസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിയ്ക്കുന്നത്.
ബാനര്‍ — ബെസ്റ്റ് ഫിലിംസ് , സംവിധാനം — അനീഷ് ജെ കരിനാട്, നിര്‍മ്മാണം — ഇടക്കുന്നില്‍ സുനില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍— എന്‍.ബി. ബിലീഷ്, പ്രൊജക്ട് ഡിസൈനർ — പ്രവി പഡിയൂർ, ഛായാഗ്രഹണം — ആര്.വി ശരണ്‍, സംഗീതം — സാനന്ദ് ജോര്‍ജ്ജ്, ഗാനങ്ങള്‍ — അനീഷ് ജെ കരിനാട്, ഒ.എസ്.എ. റഷീദ്, എഡിറ്റര്‍ — ഹാഷിം എം., പ്രൊഡക്ഷന്‍ കണ്ട്രോളര് — മുരളി, പി.ആര്.ഒ — എ. എസ് പ്രകാശ് , ആര്‍ട്ട് — ജയന്, കോറിയോഗ്രഫി — പ്രശാന്ത് (എ.കെ.ഡി.എ.), കോസ്റ്റ്യൂംസ് — റാണ, മേയ്ക്കപ്പ് — സുധി, സ്റ്റില്‍സ് — അനു പള്ളിച്ചല്‍, ലാബ് — ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻ — നിർമൽ ബേബി വർഗീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.