Web Desk

ദുബായ്

June 11, 2020, 7:15 pm

യുഎഇയിലെ ‘ഓര്‍മ്മ’ കൂട്ടായ്മ ഏര്‍പ്പെടുത്തുന്ന സൗജന്യ ചാർട്ടേർഡ് വിമാനം അടുത്ത ആഴ്ച കോഴിക്കോട്ടേക്ക്

Janayugom Online

പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ യുഎഇയിലെ ഓർമ്മ കൂട്ടായ്മ ഏർപ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനം അടുത്ത ആഴ്ച ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തും. പൂർണമായും സൗജന്യമായിട്ടാണ് ഈ വിമാനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുക. 180 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടാവുക.

ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരിക്കുന്ന അർഹരായ 180 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി പ്രവാസികളില്‍ അര്‍ഹരായ 100 പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കാനാണ് ‘ഓര്‍മ്മ’ ആദ്യം തീരുമാനിച്ചിരുന്നത്.

ഈ അറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്. എന്നാല്‍ അര്‍ഹരായ പലരും ലിസ്റ്റില്‍ ഉള്‍പ്പെടാതെ വന്ന സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താന്‍ ‘ഓര്‍മ്മ’ തീരുമാനിച്ചതെന്ന് ലോക കേരള സഭാംഗമായ എന്‍ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട വിമാനം ഉടന്‍ ഉണ്ടാകുമെന്നും രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ നിർദ്ദേശപ്രകാരമുള്ള ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുകയെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Free Char­tered Flight to Kozhikode

you may also like this video;