16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024

തെരഞ്ഞെടുപ്പിൽ സൗജന്യ വാഗ്ദാനം: കേന്ദ്രം മറുപടി നല്കണമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
January 25, 2022 9:37 pm

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ നിയമം വേണമെന്ന് ഹർജിയിൽ നാലാഴ്ചക്കകം മറുപടി നൽകാൻ കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. 

ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. അതേസമയം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, കോൺഗ്രസ് എന്നിവ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾ മാത്രമാണ് ഹർജിക്കാരൻ ഉദ്ധരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹിമ കോലി അത് പക്ഷപാതപരമാണെന്ന് വിമർശിച്ചു. 

‘തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് ഖജനാവില്‍ നിന്ന് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രവണത പുതിയതല്ല. തെരഞ്ഞെടുപ്പ് വിജയത്തിന് പാർട്ടികൾ ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിനെതിരെ നേരത്തെയും ഇടെപടൽ ഉണ്ടായിട്ടുണ്ട്.വിഷയത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയപാര്‍ട്ടികളോട് കമ്മിഷന്‍ അഭിപ്രായം ആരാഞ്ഞു എന്നല്ലാതെ പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഹര്‍ജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ഹാജരായി.
Eng­lish summary;Free elec­tion offer, Supreme Court asks Cen­ter to respond
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.