ന്യുയോർക്കിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ന്യുയോർക്ക് മേയർ ഡി ബ്ലാസിയോ അറിയിച്ചു. ഏപ്രിൽ മൂന്നിന് ആരംഭിച്ച നടപടിയില്‍ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ആവശ്യമായ ഭക്ഷണം ന്യുയോർക്കിലെ 435 കേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുക.
ഇതിനു മുൻപു വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരുന്നു സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത്. രാവിലെ 7.30, 11.30, ഉച്ചയ്ക്ക് 1.30 എന്നീ സമയങ്ങളിലാണ് ഭക്ഷണ വിതരണം. കൊറോണ വൈറസ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭവനരഹിതർക്കും മുതിർന്നവർക്കും സിറ്റിയുടെ തീരുമാനം ആശ്വാസം പകരും.
കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ന്യൂയോർക്കിൽ ജനജീവിതം സ്തംഭിച്ച നിലയിലാണ്. തൊഴിൽ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, റസ്റ്റോറന്റുകൾ, സിനിമാശാലകൾ, പാർക്കുകൾ, ലൈബ്രററികൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യത്തിനൊഴികെ വാഹനങ്ങളോ, ജനങ്ങളോ പുറത്തിറങ്ങുന്നില്ല. നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്.
English Summary; Free food delivery in New York
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.