ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊതുസുരക്ഷ നിയമം ചുമത്തി തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുള്ള പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ഒമർ അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു. ഒമർ അബ്ദുള്ളയടക്കമുള്ളവരെ തടങ്കലിലാക്കിയ ജനാധിത്യവിരുദ്ധമായ നടപടികൾ ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്തുന്നതാണെന്നും സാറ പൈലറ്റ് ഹർജിയിൽ പറയുന്നു. തടങ്കലിൽ വയ്ക്കാനുള്ള കാരണമെന്താണെന്നുള്ള വിശദീകരണം ഒമർ അബ്ദുള്ളക്ക് നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞടക്കം ഗുരുതരമായ ഭരണഘടനാ അവകാശ ലംഘനങ്ങൾ നടത്തിയാണ് ഒമറിനെ തടങ്കിലാക്കിയിരിക്കുന്നതെന്നും സാറ ആരോപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതൽ ഒമർ അബ്ദുള്ള തടവിലാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ പേരിൽ പൊതുസുരക്ഷാ നിയമം ചുമത്തിയത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പേരിലും കഴിഞ്ഞ ആഴ്ച പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. ഒമർ അബ്ദുള്ളയുടെയും സാറ പൈലറ്റിന്റേയും പിതാവ് ഫാറൂഖ് അബ്ദുള്ളയുടെ പേരിൽ നേരത്തെ പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വർഷം വരെ തടങ്കലിൽ വയ്ക്കാൻ സാധിക്കും.
ENGLISH SUMMARY: Free Omar Abdulla says his sister
YOU MAY ALSO LIKE THIS VIDEO