കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് മാര്‍ച്ച് 1‑ന്
Janayugom Webdesk
ചേര്‍ത്തല
February 27, 2020 5:22 pm
കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സ് അവരുടെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാര്‍ച്ച് 1‑ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വേളോര്‍വട്ടം ശ്രീ മഹാദേവ മന്ദിര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ക്യാമ്പ് ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് കുര്യന്‍സ് ഒപ്റ്റിക്കല്‍സ് സിഇഒ സണ്ണി പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും വേളോര്‍വട്ടം ശ്രീ മഹാദേവ ക്ഷേത്രം ദേവസ്വവുമായി സഹകരിച്ചാണ് നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേളോര്‍വട്ടം ശ്രീ മഹാദേവ ക്ഷേത്രം പ്രസിഡന്റ് സി.കെ. സുരേഷ്ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജി.കെ. അജിത്ത്, സിന്ധു ബൈജു തുടങ്ങിയവര്‍ പങ്കെടുക്കും.
ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണടയും നല്‍കും. നൂറ് വര്‍ഷം പിന്നിടുന്ന വേളയില്‍ സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ആസൂത്രണം ചെയ്യുന്നതെന്ന് സണ്ണി പോള്‍ പറഞ്ഞു.1920‑ല്‍ ശ്രീ. സി.കെ. കുര്യന്‍ തുടക്കമിട്ട കണ്ണട ബിസിനസ് 100-ാം വര്‍ഷം പിന്നിടുമ്പോള്‍ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന് ഇന്ന് മൊത്തം 25 ശാഖകളുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാനായതാണ് കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ വിജയരഹസ്യമെന്നും സണ്ണി പോള്‍ പറഞ്ഞു.
സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും തിരിച്ച് നല്‍കാനുള്ള അവസരമായാണ് 100-ാം വാര്‍ഷികത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള അര്‍ഹരായ 100 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കും. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ ജിമ്മി പോള്‍, ജോജി പോള്‍, ചേര്‍ത്തല നഗരസഭ കൗണ്‍സിലര്‍ ജി.കെ. അജിത്ത്, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ സോണല്‍ മാനേജര്‍ അജില്‍, പി ആര്‍ ഒ മനീഷ് സി. മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
English Summary: free opthalmology camp on march 1st by kurience opticals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.