പ്രവാസികളുടെ സൗജന്യ ക്വാറന്റൈൻ; ഹർജി തീർപ്പാക്കി

Web Desk

കൊച്ചി

Posted on June 01, 2020, 9:33 pm

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ ക്വാറന്റൈൻ നൽകണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രവാസികൾ പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി നടപടി. പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യത്തിന് പണം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അങ്ങനെയെങ്കിൽ മൈഗ്രന്റ് വർക്കേഴ്സിന് സൗജന്യ ഭക്ഷണവും താമസവും നൽകാനുള്ള സുപ്രീം കോടതി വിധികൂടി സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, പത്തനംതിട്ട സ്വദേശി റജി താഴ്മൺ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഭാവിയിൽ പണം ഈടാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

Eng­lish sum­ma­ry: Free Quar­an­tine of the Exiles.

You may also like this video: