ഇന്ന് സൗജന്യ റേഷന്‍ വിതരണം 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക്

Web Desk
Posted on April 03, 2020, 11:35 am

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ റേഷന്‍ വാങ്ങിയവര്‍ 28.36 ലക്ഷം പേരാണ്. റേഷന്‍ കാര്‍ഡില്‍ അവസാന അക്കം നാല്,അഞ്ച് എന്നിവയില്‍ അവസാനിക്കുന്നവര്‍ക്കാണ് ഇന്ന് റേഷന്‍ വിതരണം. മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ക്ക് രാവിലെയും നീല,വെള്ള കാര്‍ഡുകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. ഏപ്രില്‍ നാലിന് (നാളെ)ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഏപ്രില്‍ അഞ്ചിന് എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കുമാണ് സൗജന്യ റേഷന്‍ ലഭിക്കുന്നത്. സൗജന്യ റേഷന്‍ വിതരണത്തിലെ പരാതികള്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Free ration dis­tri­b­u­tion fol­lowup

You may also like this video