ലോക്ഡൗണിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ അനുവദിച്ച റേഷന്‍ പുറമെയാണിത്. പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പിഎംജികെഎവൈ) പ്രകാരം എഎവൈ(മഞ്ഞ കാര്‍ഡ്), പിഎച്ച്എച്ച്(പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതമാണ് ലഭിക്കുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷനു പുറമെയാണിത്. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതം ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങണം.
നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി റേഷന്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക്(നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിപ്രകാരമുള്ള സൗജന്യ റേഷന്‍ ലഭിക്കില്ല. മഞ്ഞ കാർഡുകൾക്ക് ഇന്നും നാളെയുമാണ് വിതരണം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് ഏപ്രിൽ 30 വരെയും വാങ്ങാം. പിങ്ക് കാർഡുകൾക്ക് സൗജന്യ അരിയോടൊപ്പം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റും 22 മുതൽ 30 വരെ വാങ്ങാം. തിരക്ക് കുറയ്ക്കുന്നതിന് കാര്‍ഡ് നമ്പരിന്റെ അവസാന അക്കം അനുസരിച്ചായിരിക്കും വിതരണം. അവസാന അക്കം ഒന്നിന് 22 നും, രണ്ടിന് 23 നും, മൂന്നിന് 24 നും, നാലിന് 25 നും, അഞ്ചിന് 26 നും, ആറിന് 27 നും, ഏഴിന് 28 നും, എട്ടിന് 29 നും, ഒമ്പത് പൂജ്യം എന്നീ അക്കങ്ങൾക്ക് 30 നും ആയിരിക്കും വിതരണം നടക്കുക.
English Summary: Free ration distribution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.